Monday, September 27, 2010

തേടി ഞാന്‍ തേടി ഞാന്‍
അലയുകയാണൊരു
കാരുണ്യാമൃത മാനസതീരം
കണ്ണീരില്‍ വിരിയും
പൂവിന്‍ ഹൃദയം
തേടും സാന്ത്വന ജീവിതതാളം...

കനിവിന്‍ ചില്ലയില്‍
തളിരായ് തഴുകും
വാത്സല്യ പൂനിലാവേ
ഉയിരില്‍ ഒരു ദു:ഖജ്വാലയുമായി
ഇരുളാര്‍ന്ന ലോകത്തില്‍
തിരയുന്നൂ ഞാന്‍...

താമസവീഥിയില്‍
ഒരുതിരിതെളിക്കും
ഇടനെഞ്ചിന്‍  സ്നേഹമേ
അലിവാര്‍ന്ന കാറ്റായ് തഴുകി നീ
പൊലിയുമെന്‍ ജന്മം
സാര്ത്ഥകമാക്കൂ....

No comments:

Post a Comment