Tuesday, September 28, 2010

വാണീ ദേവീ ശ്രീലക്ഷ്മീ
വരമരുളുകയടിയനു-
നീ തുണയരുളുക
വീണാപാണീ... സരസ്വതീ...

കമലാപീടേ... കാഞ്ചന മകുടേ...
കനകാതനയേ .... കുനു കുനു കുന്തലേ...
കൃപ ചൊരിയുകയടിയനു
നീ ശ്രുതി പകരുക ശ്രീദേവി..
വരദേ... സുഭഗേ...
കാവ്യദേവതേ....

ശ്രീകരവദനേ... നളിനനയനേ...
വത്സല വനജേ... ബ്രഹ്മ കന്യകേ...
സ്വരമരുളുക നാവില്‍ നീ
ശ്രുതിയുണര്‍ത്തുക ശ്രീദേവീ
വരദേ... സുഭഗേ...
കലാദേവതേ...

No comments:

Post a Comment