Sunday, September 26, 2010

മഴയായലിഞ്ഞു പോകും
ജീവരാഗം കേള്‍ക്കുമോ
കനലായെരിഞ്ഞു തീരും
മലരിന്‍ ഹൃദയം കാണുമോ
കണ്ണില്‍ കനവ് പെയ്ത രാവില്‍
രാഗാര്‍ദ്രമാകവേ
നിഴലാടും പോലെ
വഴിമാഞ്ഞു പോകയോ

ഏതോ ജന്മബന്ധം
വിടയോതിയകലവേ
പാടും ഹൃദയശോകം
ഒരു കാറ്റില്‍ അലിയവെ
ഞാനോ സ്വരബിന്ദു തേടി
തീരം തോറും വരവായി
ശ്യാമമേഘമെന്നില്‍
സ്നേഹഭാവമുണര്ത്തവേ

പ്രണയമേ സിരകള്‍ തോറും
നീരും ഹൃദയബന്ധമാകവേ
പുതിയൊരീണം തേടും
തിരയലകളുണരവെ
വീണ്ടും വെയില്‍വീഥിയില്‍
തണലായ്‌ മാറുമോ
തേടി തേടിയലയുമെന്നീണം
ശ്രുതിയില്‍ നിറയവേ...

No comments:

Post a Comment