Sunday, September 26, 2010

സ്വപ്നമായ് സഖീ ഇന്നലെ രാവില്‍
പറന്നിറങ്ങീ മിഴിപൂവിതളില്‍
കണിക്കൊന്ന നാണിക്കും നിന്‍ തളിര്‍മേനിയില്‍
കവിത കുറിച്ചു ഞാന്‍ ചുംബന മുദ്രയാല്‍....

നിന്‍ മലര്‍ ചൊടികളില്‍ ഞാനൊരു
ശലഭമായ് മാറി  മധു നുകര്ന്നൂ
ചെംപനീര്‍ നിറമുള്ള നിന്‍ കവിള്‍ത്തട-
കുങ്കുമം ചക്രവാളം നിറച്ചു...

നിന്‍ കൈവള കിലുക്കമെന്നോര്‍മ്മയില്‍
സപ്തസ്വരങ്ങളായ് ഈണമിട്ടു
ചൊടിയില്‍ വിടരും തിങ്കള്‍ നിലാവ്
ഗഗന സീമയിലലിഞ്ഞു...

No comments:

Post a Comment