Friday, October 8, 2010

എന്നുമെന്റെ ജീവനായ്
ചാരെ ചേര്‍ന്നു നില്‍ക്കുമെന്‍
അനുരാഗ സുന്ദരി
സുരലോക മോഹിനി
എന്‍ സ്നേഹഗായികേ
നീ നിലാവൊളി.....

പ്രണയലോല വീഥിയില്‍
നാം നടന്ന കാലം
മധുഗാനമായ് ഓര്‍മകളെ
തഴുകിടുന്ന യാമം
എന്‍ കിനാവ്‌ നീ...
എന്റെ ജീവിത സഖീ...

ഹൃദയരാഗ തല്പമില്‍
നീ വരുന്ന നേരം
കളിവാക്കു ചൊല്ലി കരളിനുള്ളില്‍
കുളിര്മഞ്ഞു തൂകിടാം
വെന്‍പിറാവു നീ
എന്റെ ജീവിത സഖീ....