എന്നുമെന്റെ ജീവനായ്
ചാരെ ചേര്‍ന്നു നില്‍ക്കുമെന്‍
അനുരാഗ സുന്ദരി
സുരലോക മോഹിനി
എന്‍ സ്നേഹഗായികേ
നീ നിലാവൊളി.....
പ്രണയലോല വീഥിയില്‍
നാം നടന്ന കാലം
മധുഗാനമായ് ഓര്‍മകളെ
തഴുകിടുന്ന യാമം
എന്‍ കിനാവ് നീ...
എന്റെ ജീവിത സഖീ...
ഹൃദയരാഗ തല്പമില്‍
നീ വരുന്ന നേരം
കളിവാക്കു ചൊല്ലി കരളിനുള്ളില്‍
കുളിര്മഞ്ഞു തൂകിടാം
വെന്‍പിറാവു നീ
എന്റെ ജീവിത സഖീ....
Friday, October 8, 2010
Monday, October 4, 2010
Tuesday, September 28, 2010
വാണീ ദേവീ ശ്രീലക്ഷ്മീ
വരമരുളുകയടിയനു-
നീ തുണയരുളുക
വീണാപാണീ... സരസ്വതീ...
കമലാപീടേ... കാഞ്ചന മകുടേ...
കനകാതനയേ .... കുനു കുനു കുന്തലേ...
കൃപ ചൊരിയുകയടിയനു
നീ ശ്രുതി പകരുക ശ്രീദേവി..
വരദേ... സുഭഗേ...
കാവ്യദേവതേ....
ശ്രീകരവദനേ... നളിനനയനേ...
വത്സല വനജേ... ബ്രഹ്മ കന്യകേ...
സ്വരമരുളുക നാവില്‍ നീ
ശ്രുതിയുണര്‍ത്തുക ശ്രീദേവീ
വരദേ... സുഭഗേ...
കലാദേവതേ...
വരമരുളുകയടിയനു-
നീ തുണയരുളുക
വീണാപാണീ... സരസ്വതീ...
കമലാപീടേ... കാഞ്ചന മകുടേ...
കനകാതനയേ .... കുനു കുനു കുന്തലേ...
കൃപ ചൊരിയുകയടിയനു
നീ ശ്രുതി പകരുക ശ്രീദേവി..
വരദേ... സുഭഗേ...
കാവ്യദേവതേ....
ശ്രീകരവദനേ... നളിനനയനേ...
വത്സല വനജേ... ബ്രഹ്മ കന്യകേ...
സ്വരമരുളുക നാവില്‍ നീ
ശ്രുതിയുണര്‍ത്തുക ശ്രീദേവീ
വരദേ... സുഭഗേ...
കലാദേവതേ...
നീലരജനി തന്‍ മിഴിയിതള്‍ പൂവുകള്‍
മെല്ലെ മെല്ലെ തുറന്നൂ
മാനത്തിന്‍ കായലില്‍ ശശിലേഖ
നീരാട്ടിനൊരുങ്ങി വന്നൂ...
നാണം പടര്‍ന്നൊരു മണിയറ മഞ്ചലില്‍
രാഗാര്‍ദ്ര മിഥുനങ്ങള്‍ തളര്‍ന്നു
കാറ്റു കവര്‍ന്ന മേനി തന്‍ സുഗന്ധം
കാവുകള്‍ നീളെ പകര്‍ന്നൂ...
മധുരമാം കളമൊഴി ജീവനില്‍
ഗസലിന്റെ ഈണമായ് ഉണര്‍ന്നൂ
കൈവള നൂപുര ധ്വാനങ്ങള്‍
ലാസ്യ മദാലസമായി...
മെല്ലെ മെല്ലെ തുറന്നൂ
മാനത്തിന്‍ കായലില്‍ ശശിലേഖ
നീരാട്ടിനൊരുങ്ങി വന്നൂ...
നാണം പടര്‍ന്നൊരു മണിയറ മഞ്ചലില്‍
രാഗാര്‍ദ്ര മിഥുനങ്ങള്‍ തളര്‍ന്നു
കാറ്റു കവര്‍ന്ന മേനി തന്‍ സുഗന്ധം
കാവുകള്‍ നീളെ പകര്‍ന്നൂ...
മധുരമാം കളമൊഴി ജീവനില്‍
ഗസലിന്റെ ഈണമായ് ഉണര്‍ന്നൂ
കൈവള നൂപുര ധ്വാനങ്ങള്‍
ലാസ്യ മദാലസമായി...
Monday, September 27, 2010
തേടി ഞാന്‍ തേടി ഞാന്‍
അലയുകയാണൊരു
കാരുണ്യാമൃത മാനസതീരം
കണ്ണീരില്‍ വിരിയും
പൂവിന്‍ ഹൃദയം
തേടും സാന്ത്വന ജീവിതതാളം...
കനിവിന്‍ ചില്ലയില്‍
തളിരായ് തഴുകും
വാത്സല്യ പൂനിലാവേ
ഉയിരില്‍ ഒരു ദു:ഖജ്വാലയുമായി
ഇരുളാര്‍ന്ന ലോകത്തില്‍
തിരയുന്നൂ ഞാന്‍...
താമസവീഥിയില്‍
ഒരുതിരിതെളിക്കും
ഇടനെഞ്ചിന്‍ സ്നേഹമേ
അലിവാര്‍ന്ന കാറ്റായ് തഴുകി നീ
പൊലിയുമെന്‍ ജന്മം
സാര്ത്ഥകമാക്കൂ....
അലയുകയാണൊരു
കാരുണ്യാമൃത മാനസതീരം
കണ്ണീരില്‍ വിരിയും
പൂവിന്‍ ഹൃദയം
തേടും സാന്ത്വന ജീവിതതാളം...
കനിവിന്‍ ചില്ലയില്‍
തളിരായ് തഴുകും
വാത്സല്യ പൂനിലാവേ
ഉയിരില്‍ ഒരു ദു:ഖജ്വാലയുമായി
ഇരുളാര്‍ന്ന ലോകത്തില്‍
തിരയുന്നൂ ഞാന്‍...
താമസവീഥിയില്‍
ഒരുതിരിതെളിക്കും
ഇടനെഞ്ചിന്‍ സ്നേഹമേ
അലിവാര്‍ന്ന കാറ്റായ് തഴുകി നീ
പൊലിയുമെന്‍ ജന്മം
സാര്ത്ഥകമാക്കൂ....
ശ്രുതിയും പൊന്‍ നൂപുരവും വളയും
കരളില്‍ മേളം ചാര്‍ത്തുകയായ്
സ്മൃതിയും പൊന്‍കനവും തിരികെ
മനസ്സില്‍ കാല്‍ത്തള അണിയുകയായി...
പുണ്യാഹം തേടും തേവാരകാറ്റില്‍
മെയ്യാകെ കുളിരും നേരം
ഗന്ധര്‍വ്വന്‍ പാടും തില്ലാന രാഗം
മനമാകെ പടരും നേരം
എന്റെ ഹൃദന്ത തടങ്ങളിലസുലഭ-
ലഹരികളലയടിച്ചുയരുകയായ്...
സ്വപ്‌നങ്ങള്‍ പൂക്കും സ്വര്‍ഗീയ യാമം
ഹിന്ദോളം മൂളും നേരം
ആകാശച്ചോട്ടില് മിന്നാരം മിന്നും
നക്ഷത്രമുണരും നേരം
എന്റെ മനസിലെ നിര്‍വൃതി മിഴികളില്‍
പത പതഞ്ഞുണര്ന്നലിയുകയായ്...
കരളില്‍ മേളം ചാര്‍ത്തുകയായ്
സ്മൃതിയും പൊന്‍കനവും തിരികെ
മനസ്സില്‍ കാല്‍ത്തള അണിയുകയായി...
പുണ്യാഹം തേടും തേവാരകാറ്റില്‍
മെയ്യാകെ കുളിരും നേരം
ഗന്ധര്‍വ്വന്‍ പാടും തില്ലാന രാഗം
മനമാകെ പടരും നേരം
എന്റെ ഹൃദന്ത തടങ്ങളിലസുലഭ-
ലഹരികളലയടിച്ചുയരുകയായ്...
സ്വപ്‌നങ്ങള്‍ പൂക്കും സ്വര്‍ഗീയ യാമം
ഹിന്ദോളം മൂളും നേരം
ആകാശച്ചോട്ടില് മിന്നാരം മിന്നും
നക്ഷത്രമുണരും നേരം
എന്റെ മനസിലെ നിര്‍വൃതി മിഴികളില്‍
പത പതഞ്ഞുണര്ന്നലിയുകയായ്...
Sunday, September 26, 2010
സ്വപ്നമായ് സഖീ ഇന്നലെ രാവില്‍
പറന്നിറങ്ങീ മിഴിപൂവിതളില്‍
കണിക്കൊന്ന നാണിക്കും നിന്‍ തളിര്‍മേനിയില്‍
കവിത കുറിച്ചു ഞാന്‍ ചുംബന മുദ്രയാല്‍....
നിന്‍ മലര്‍ ചൊടികളില്‍ ഞാനൊരു
ശലഭമായ് മാറി മധു നുകര്ന്നൂ
ചെംപനീര്‍ നിറമുള്ള നിന്‍ കവിള്‍ത്തട-
കുങ്കുമം ചക്രവാളം നിറച്ചു...
നിന്‍ കൈവള കിലുക്കമെന്നോര്‍മ്മയില്‍
സപ്തസ്വരങ്ങളായ് ഈണമിട്ടു
ചൊടിയില്‍ വിടരും തിങ്കള്‍ നിലാവ്
ഗഗന സീമയിലലിഞ്ഞു...
പറന്നിറങ്ങീ മിഴിപൂവിതളില്‍
കണിക്കൊന്ന നാണിക്കും നിന്‍ തളിര്‍മേനിയില്‍
കവിത കുറിച്ചു ഞാന്‍ ചുംബന മുദ്രയാല്‍....
നിന്‍ മലര്‍ ചൊടികളില്‍ ഞാനൊരു
ശലഭമായ് മാറി മധു നുകര്ന്നൂ
ചെംപനീര്‍ നിറമുള്ള നിന്‍ കവിള്‍ത്തട-
കുങ്കുമം ചക്രവാളം നിറച്ചു...
നിന്‍ കൈവള കിലുക്കമെന്നോര്‍മ്മയില്‍
സപ്തസ്വരങ്ങളായ് ഈണമിട്ടു
ചൊടിയില്‍ വിടരും തിങ്കള്‍ നിലാവ്
ഗഗന സീമയിലലിഞ്ഞു...
പാതിരാ മുല്ലകള്‍ പൂചൂടും നേരം ഞാന്‍
പൂത്താലി ചൂടിക്കാം പൂനിലാവേ
ആയിരം താരകള്‍ പൂക്കുമ്പോള്‍ കാതില്‍ നീ
ആശിച്ചതെന്തെന്നു ചൊല്ലുകില്ലേ
മാനസവീണയില്‍ രാഗം നിറഞ്ഞു
തേന്‍മൊഴി കേള്‍ക്കിലും സ്നേഹം വിടര്‍ന്നു
നീയിന്നെന്‍ രാവില്‍ പൂന്തിങ്കളായ്....
ഇരുളില്‍ വിടരും കനവില്‍ ഹൃദയം
അറിയാതെ നിന്നെ പുണരുമ്പോള്‍...
എന്റെയുള്ളിലൊരായിരം പൊന്‍ദീപമായ് നീയണയുമ്പോള്‍
ചന്ദ്രകാന്ത മണ്ടപത്തില്‍ പാല്‍നിലാവ് മയങ്ങുമ്പോള്‍
ഒന്നാകാം നമുക്കിനി സ്വരമാകാം
നീയിന്നെന്‍ സ്വയംവര വധുവല്ലേ...
വര്‍ണം ചാര്‍ത്തും മനസിന്‍ സരസ്സില്‍
നീരാട്ടിനെത്തീ സ്വപ്‌നങ്ങള്‍....
സ്നേഹമുല്ല പൂത്തുലഞ്ഞതെന്റെ മാറിലറിഞ്ഞില്ലേ
കാറ്റുമൂളിയോരീരടികള്‍ തങ്കമേനി പൊതിഞ്ഞില്ലേ
സ്നേഹത്തിന്‍ വനികയില്‍ മലരല്ലേ
മോഹത്താല്‍ അതിലൊരു മധുവല്ലേ...
പൂത്താലി ചൂടിക്കാം പൂനിലാവേ
ആയിരം താരകള്‍ പൂക്കുമ്പോള്‍ കാതില്‍ നീ
ആശിച്ചതെന്തെന്നു ചൊല്ലുകില്ലേ
മാനസവീണയില്‍ രാഗം നിറഞ്ഞു
തേന്‍മൊഴി കേള്‍ക്കിലും സ്നേഹം വിടര്‍ന്നു
നീയിന്നെന്‍ രാവില്‍ പൂന്തിങ്കളായ്....
ഇരുളില്‍ വിടരും കനവില്‍ ഹൃദയം
അറിയാതെ നിന്നെ പുണരുമ്പോള്‍...
എന്റെയുള്ളിലൊരായിരം പൊന്‍ദീപമായ് നീയണയുമ്പോള്‍
ചന്ദ്രകാന്ത മണ്ടപത്തില്‍ പാല്‍നിലാവ് മയങ്ങുമ്പോള്‍
ഒന്നാകാം നമുക്കിനി സ്വരമാകാം
നീയിന്നെന്‍ സ്വയംവര വധുവല്ലേ...
വര്‍ണം ചാര്‍ത്തും മനസിന്‍ സരസ്സില്‍
നീരാട്ടിനെത്തീ സ്വപ്‌നങ്ങള്‍....
സ്നേഹമുല്ല പൂത്തുലഞ്ഞതെന്റെ മാറിലറിഞ്ഞില്ലേ
കാറ്റുമൂളിയോരീരടികള്‍ തങ്കമേനി പൊതിഞ്ഞില്ലേ
സ്നേഹത്തിന്‍ വനികയില്‍ മലരല്ലേ
മോഹത്താല്‍ അതിലൊരു മധുവല്ലേ...
പ്രിയ സഖി നീയെന്‍
പ്രണയസരസില്‍
കമലദളമായ് വിടരുകില്ലേ
മധുമൊഴികളാലെന്‍
ഹൃദയ വിപഞ്ചികയില്‍
ജീവരാഗമായ് ഉണരുകില്ലേ...
ഒരു പിടിയോമല് കഥകളുമായ്
നറുനിലാവരികില്‍ വന്നൂ
അരിയകിനാവിന്‍ തൂവല്ക്കൂട്ടില്‍
അരിപ്രാവായ് കുറുകി നീ നിന്നൂ
പ്രിയതരമാമെന്‍ കനവുകള്‍ പോലെ
അണയുകയായ് നീയരികില്‍...
മധുരിതമാം നിന്‍ സ്നേഹം നുകരാന്‍
ഒരു കരിവണ്ടായ് പാറീ ഞാന്‍
മുകിലുകള്‍ മയങ്ങും കരിമിഴിയില്‍
പുഴവെയില്‍ ഉമ്മകള്‍ തന്നൂ
ഒരു നദിയായ് നിന്‍ പ്രണയം
അതിലൊഴുകുകയായി ഞാന്‍...
പ്രണയസരസില്‍
കമലദളമായ് വിടരുകില്ലേ
മധുമൊഴികളാലെന്‍
ഹൃദയ വിപഞ്ചികയില്‍
ജീവരാഗമായ് ഉണരുകില്ലേ...
ഒരു പിടിയോമല് കഥകളുമായ്
നറുനിലാവരികില്‍ വന്നൂ
അരിയകിനാവിന്‍ തൂവല്ക്കൂട്ടില്‍
അരിപ്രാവായ് കുറുകി നീ നിന്നൂ
പ്രിയതരമാമെന്‍ കനവുകള്‍ പോലെ
അണയുകയായ് നീയരികില്‍...
മധുരിതമാം നിന്‍ സ്നേഹം നുകരാന്‍
ഒരു കരിവണ്ടായ് പാറീ ഞാന്‍
മുകിലുകള്‍ മയങ്ങും കരിമിഴിയില്‍
പുഴവെയില്‍ ഉമ്മകള്‍ തന്നൂ
ഒരു നദിയായ് നിന്‍ പ്രണയം
അതിലൊഴുകുകയായി ഞാന്‍...
മഴയായലിഞ്ഞു പോകും
ജീവരാഗം കേള്‍ക്കുമോ
കനലായെരിഞ്ഞു തീരും
മലരിന്‍ ഹൃദയം കാണുമോ
കണ്ണില്‍ കനവ് പെയ്ത രാവില്‍
രാഗാര്‍ദ്രമാകവേ
നിഴലാടും പോലെ
വഴിമാഞ്ഞു പോകയോ
ഏതോ ജന്മബന്ധം
വിടയോതിയകലവേ
പാടും ഹൃദയശോകം
ഒരു കാറ്റില്‍ അലിയവെ
ഞാനോ സ്വരബിന്ദു തേടി
തീരം തോറും വരവായി
ശ്യാമമേഘമെന്നില്‍
സ്നേഹഭാവമുണര്ത്തവേ
പ്രണയമേ സിരകള്‍ തോറും
നീരും ഹൃദയബന്ധമാകവേ
പുതിയൊരീണം തേടും
തിരയലകളുണരവെ
വീണ്ടും വെയില്‍വീഥിയില്‍
തണലായ് മാറുമോ
തേടി തേടിയലയുമെന്നീണം
ശ്രുതിയില്‍ നിറയവേ...
ജീവരാഗം കേള്‍ക്കുമോ
കനലായെരിഞ്ഞു തീരും
മലരിന്‍ ഹൃദയം കാണുമോ
കണ്ണില്‍ കനവ് പെയ്ത രാവില്‍
രാഗാര്‍ദ്രമാകവേ
നിഴലാടും പോലെ
വഴിമാഞ്ഞു പോകയോ
ഏതോ ജന്മബന്ധം
വിടയോതിയകലവേ
പാടും ഹൃദയശോകം
ഒരു കാറ്റില്‍ അലിയവെ
ഞാനോ സ്വരബിന്ദു തേടി
തീരം തോറും വരവായി
ശ്യാമമേഘമെന്നില്‍
സ്നേഹഭാവമുണര്ത്തവേ
പ്രണയമേ സിരകള്‍ തോറും
നീരും ഹൃദയബന്ധമാകവേ
പുതിയൊരീണം തേടും
തിരയലകളുണരവെ
വീണ്ടും വെയില്‍വീഥിയില്‍
തണലായ് മാറുമോ
തേടി തേടിയലയുമെന്നീണം
ശ്രുതിയില്‍ നിറയവേ...
Subscribe to:
Comments (Atom)